JHL

JHL

വര്‍ണക്കുരുവികളെ നല്‍കി നവാഗതരെ വരവേറ്റ് പുത്തിഗെ എ.ജെ.ബി സ്‌കൂള്‍ പ്രവേശനോത്സവം

കുമ്പള : അക്ഷരമധുരം നുകരാനെത്തിയ കുരുന്നുകൾക്ക് വർണക്കുരുവികളെ സമ്മാനിച്ച് പുത്തിഗെ എ.ജെ.ബി സ്കൂൾ പ്രവേശനോത്സവം. നൂറോളം കുട്ടികളാണ് ഇത്തവണ വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്. പുത്തിഗെ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവ നിർവഹിച്ചു. വാർഡ് മെമ്പർ കേശവ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ്,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലാ ക്ഷ റൈ, പിടിഎ പ്രസിഡന്റ് അബൂബക്കർ ഉറുമി,  എസ്.എസ്.ജി അംഗം വേണു ഗോപാൽ റൈ, സിആർസി കോ-ഓർഡിനേറ്റർ വിദ്യാവാണി എന്നിവർ സംസാരിച്ചു.കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് സ്കൂൾ മാനേജർ സി.എം അശോക് കുമാർ നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.സിന്ധു സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സി.എച്ച് സുമന നന്ദിയും പറഞ്ഞു.


No comments