JHL

JHL

ജലശക്തി അഭിയാന്‍: ബദിയഡുക്കയില്‍ വനവത്കരണം ആരംഭിച്ചു


 കാസറഗോഡ് (www.truenewsmalayalam.com Sept 4, 2019):   ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ബദിയഡുക്ക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വനവത്കരണം ആരംഭിച്ചു. മാന്യ പുതുകോളികടവില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹയാത്ത് ചിക്കന്‍ പ്രൊസസിങ് യൂണിറ്റ് പരിസരത്ത് തൈ നട്ടുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഭൂഗര്‍ഭജലം 98 ശതമാനത്തോളം ഉപയോഗിച്ചു കഴിഞ്ഞ കാസര്‍കോട് ബ്ലോക്കിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ജല സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ജലശക്തി അഭിയാന്‍ പദ്ധതിക്ക് പഞ്ചായത്തുകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നം മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലുറപ്പു പദ്ധതിയുടെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ വനവത്കരണം നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. എന്‍ കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാമപ്രസാദ് മാന്യ, കൃഷി ഓഫീസര്‍ എന്‍ മീര, പഞ്ചായത്തംഗങ്ങളായ മുഹമ്മദ്, പ്രേമ, പഞ്ചായത്ത് സെക്രട്ടറി പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ അല്‍ ഹയാത്ത് ചിക്കന്‍ പ്രൊസസിങ് സ്ഥാപന മേധാവികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ധനത്തിന്റെ ചെക്ക് കളക്ടര്‍ക്ക് കൈമാറി.

No comments