JHL

JHL

ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസർകോട്‌(True News 5 September 2019): ട്രെയിനിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 70 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ട്രെയിൻ കംപാർട്മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച് വെച്ചിരുന്ന നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, കാസർകോട് ഇന്റലിജൻസ്ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, കുമ്പള റെയ്ഞ്ച് എക്സൈസ്  എന്നിവർ സംയുക്തമായി ഓണത്തോടനുബന്ധിച്ചാണ് ട്രെയിനിൽ പരിശോധന നടത്തിയത്. ശശി, ബിനോയ് കുര്യൻ, ഷാജു തോമസ്, കോൺസ്റ്റബിൾമാരായ റോജൻ മാനുവൽ, പ്രകാശ് ബാബു, കാസർകോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ, കുമ്പള റെയ്ഞ്ച് ഇൻസ്പെക്ടർ കെ. അജയൻ,പ്രിവന്റീവ്  ഓഫീസർ
ബാലകൃഷണൻ, സുമോദ് കുമാർ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

tobaco-seized-intrain-by-rpf-excise

No comments