JHL

ആൻറണിയും ഉമ്മൻചാണ്ടിയും യു ഡി എഫിനായെത്തി;തെരഞ്ഞെടുപ്പ് കഴിയും വരെ മഞ്ചേശ്വരത്തു തന്നെ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

കു​മ്പള (True News, Oct 15, 2019): യു ഡി എഫ് തെരെഞ്ഞെടുപ്പ് യോഗത്തിൽ തിങ്കളാഴ്ച  നേതാക്കളുടെ പ്രളയം. മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി കേരളത്തിലെയും കർണാടകയിലെയും നിരവധി കോൺഗ്രസ്സ്  എം എൽ എമാരാണ്  തെരഞ്ഞെടുപ്പുയോഗത്തിൽ പങ്കെടുത്തത്. പ​തി​വി​ന് വി​പ​രീ​ത​മാ​യി ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ സം​ഭാ​ഷ​ണ​വു​മാ​യി എ.​കെ. ആ​ന്‍റ​ണി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ പൊ​ട്ടി​ച്ചി​രി​ച്ചു സ​ദ​സ്.കു​മ്പ​ള​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​നാ​യി ത​നി​ക്കു​വേ​ണ്ടി മൈ​ക്കി​ന്‍റെ ഉ​യ​രം ക്ര​മീ​ക​രി​ക്കു​ന്ന​തു ക​ണ്ട ആ​ന്‍റ​ണി "പൊ​ക്കം കു​റ​വാ​യ​തി​ന്‍റെ ഓ​രോ പ്ര​ശ്ന​ങ്ങ​ൾ' എ​ന്നു സ്വ​യം ട്രോ​ളി​ക്കൊ​ണ്ടാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ​പ്ത​ഭാ​ഷ​സം​ഗ​മ​ഭൂ​മി​യി​ൽ "എ​ല്ലാ​രി​ഗെ  ന​മ​സ്കാ​ര' എ​ന്ന് സ​ദ​സി​നെ ക​ന്ന​ട​യി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.
കുമ്പള: കോൺഗ്രസിന്റെ സമുന്നത നേതാവ് എ.കെ.ആന്റണി ഡൽഹിയിൽനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുമ്പളയിൽ എത്തിയത് മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിക്കുമെന്നതിന്റെ ശുഭലക്ഷണമാണെന്ന മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വാക്ക് കേട്ട് ആവേശം കൊണ്ട് ആദ്യം കൈയടിച്ചത് വേദിയിൽ തൊട്ടരികിലായിരുന്ന ആന്റണിയായിരുന്നു. ആന്റണി സാറുടെ പ്രസംഗം കേൾക്കാനാണ് ഉപ്പളയിലെ കുടുംബയോഗം കഴിഞ്ഞ് ഓടിക്കിതച്ച് എത്തിയതെന്നും അദ്ദേഹം വേദിയിൽനിന്ന് പോകുന്നതിന് മുൻപെങ്കിലും എത്താൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ നിലപാടുകളെ പരസ്യമായി കീറിയൊട്ടിച്ചുകൊണ്ടുള്ള എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ പ്രസംഗത്തിനിടയിലാണ് കുമ്പളയിലെ വേദിയിലേക്ക് ആന്റണി എത്തിയത്. പ്രസംഗം ചുരുക്കുകയാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞെങ്കിലും കൈകൾ കൊണ്ട് ആംഗ്യം കാട്ടി വാക്കുകൾ തുടരാൻ ആന്റണി ആവശ്യപ്പെട്ടു. പ്രസംഗം ആസ്വദിച്ചുകൊണ്ട് സഹായി ഭാസ്കരൻ നായർ കൈമാറിയ ഒരു കപ്പ് ഓട്‌സ് ചൂടാറ്റി ആന്റണി കുടിച്ചുതീർത്തു.

അതിനിടയിൽ യാത്രപറയാനെത്തിയ അഴീക്കോട് എം.എൽ.എ. കെ.എം.ഷാജിയെ കസേരയിൽനിന്ന് എഴുന്നേറ്റുനിന്ന് കെട്ടിപ്പിടിച്ച് വേദിയിൽ മുൻനിരയിൽത്തന്നെ പിടിച്ചിരുത്തി. ആ കരുതലിനും സ്നേഹത്തിനും മുന്നിൽ ഇരിക്കാതെ പോകാൻ ഷാജിക്ക് കഴിയുമായിരുന്നില്ല.

അപ്പോഴേക്കും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മൈക്കെടുത്തു. ന്യൂഡെൽഹിയിൽനിന്ന് ഈ യോഗത്തിൽ പങ്കെടുക്കാൻ മാത്രമായാണ് വന്നതെന്ന ഉണ്ണിത്താന്റെ വാക്കുകൾ ആന്റണിയുടെ മുഖത്ത് ചിരിതെളിഞ്ഞു. ഉണ്ണിത്താന്റെ ഉയരത്തിൽനിന്ന് മൈക്ക് ആന്റണിയുടെ ഉയരത്തിലേക്ക് തലതാഴ്ത്തി നിന്നു. മൈക്കിനുമുന്നിൽ ആന്റണിയുടെ സ്വയം പരിഹാസം. ‘പൊക്കം കുറവാ, അതാ പ്രശ്നം’. പിന്നെ കന്നടയിൽ ‘എല്ലരികു നമസ്കാരം’. അന്തരിച്ച മുൻ എം.എൽ.എ. പി.ബി.അബ്ദുൾ റസ്സാഖിനെ അനുസ്മരിച്ച് പ്രസംഗത്തിലേക്ക്.

കർണാകയിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ വിനയ് കുമാർ സൊർക്കെയും അഭയ്ചന്ദ്ര ജെയിനും വേദിയിലെത്തിയത് അപ്പോഴായിരുന്നു. അവരെ കണ്ടതും ആന്റണിയുടെ കമന്റെത്തി. ‘കർണാടകയിൽ നിന്നുള്ള നമ്മുടെ സുഹൃത്തുക്കൾ എത്തിയിരിക്കുന്നു. ചുണക്കുട്ടികളാണവർ. മിടുക്കന്മാരാണ്. എന്നെപ്പോലല്ല. ഞാനൊക്കെ കുറേ ഓടിത്തളർന്നവനാണ്.’

പിന്നെ കൊല്ലത്തുകാരനായ രാജ്‌മോഹൻ ഉണ്ണിത്താൻ എന്ന പ്രേമചന്ദ്രന്റെ പരാമർശത്തെ കുറിച്ചായി പ്രതികരണം. കാലം കുറേ മുന്നോട്ട് പോയി പ്രേമചന്ദ്രാ...അന്നായിരുന്നു ഉണ്ണിത്താൻ കൊല്ലത്തുകാരൻ. ഇന്ന് ഉണ്ണിത്താൻ സാക്ഷാൽ കാസർകോട്ടുകാരനാണ്. ഐ.രാമറായിക്ക് ശേഷം കാസർകോടിന് രാവും പകലും അധ്വാനിക്കുന്ന എം.പി.യെ കിട്ടിയിരിക്കുന്നു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും പെരിയയിലെ വീട്ടിൽ പോയ ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഉണ്ണിത്താനെ വിശ്വസിക്കാം. തലമറന്ന് എണ്ണ തേക്കുന്നവനല്ല ഉണ്ണിത്താൻ. ആ വാക്ക് പാലിച്ചിരിക്കുന്നു.

വാക്കുകൾക്ക് ഗൗരവം കൂടിവന്നു. എല്ലാവർക്കും വിശപ്പില്ലേ? അത് എല്ലാവർക്കും ഒരുപോലെയല്ലേ? കഴിഞ്ഞ അഞ്ചരക്കൊല്ലമായി മോദി സർക്കാർ വന്നതിന് ശേഷം ഇവിടത്തെ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? എൽ.ഡി.എഫ്. വന്നാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞ പിണറായി വന്നപ്പോൾ എന്തുണ്ടായി. പ്രിയപ്പെട്ടവരെ ഞാൻ നിങ്ങളെ ഭയപ്പെടുത്തുകയല്ല. നമ്മുടെ രാജ്യം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മോദി വിത്തെടുത്ത് കുത്തുകയാണ്. പത്രങ്ങളിൽ വായിച്ചില്ലേ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ അയൽരാജ്യങ്ങളെക്കാൾ താഴേയാണ്. ജി.എസ്.ടി., നോട്ടുനിരോധനം രണ്ടും കൂടി കഴിഞ്ഞപ്പോൾ രാജ്യം തകർന്നു. ജനങ്ങൾ ആത്മഹത്യാ മുനമ്പിലാണ്. കേരളത്തിൽ കർഷകർ കണ്ണീർച്ചങ്ങല തീർക്കുകയാണ്. തൊഴിലില്ലായ്മയ്ക്ക് സർവകാല റെക്കോഡാണ്. പിണറായി ഭരിക്കുമ്പോൾ രണ്ട് പ്രളയമുണ്ടായി. അതിൽ ദുരിതാശ്വാസം നൽകാനായിട്ടില്ല. ട്രഷറി തുറന്നിട്ടുണ്ട്. പണമില്ല. കേരളവും തകരുകയാണ്. മോദി രാജ്യം നശിപ്പിക്കുന്നു. പിണറായി കേരളവും.

വാക്കുകളിൽ മുൻ പ്രതിരോധ മന്ത്രിയുടെ ഊർജം നിറയുന്നു. തോക്കെടുക്കാതെ വാളെടുക്കാതെ കത്തിയും കഠാരിയും എടുക്കാതെ ചോര ചിന്താതെ ഈ രാജ്യം നശിപ്പിക്കുന്ന കേരളം നശിപ്പിക്കുന്ന മോദിക്കും പിണറായിക്കും താക്കീത് ഈ തിരഞ്ഞെടുപ്പിൽ നൽകണം. അതിന് യു.ഡി.എഫ്. സ്ഥാനാർഥിയെ ജയിപ്പിക്കണം. മഞ്ചേശ്വരത്ത് ബി.ജെ.പി. അടിത്തറ തകർന്നാൽ അത് മോദിക്കുള്ള താക്കീതായിരിക്കും. അവരെ തോൽപ്പിച്ചാൽ പോര, തറപറ്റെ തോൽപ്പിക്കണം. അത് മോദിക്കും അമിത്ഷായ്ക്കും ഉറക്കമില്ലാത്ത രാത്രിയുണ്ടാക്കും. ആന്റണിയുടെ മുഖത്ത് ഗൗരവം കനക്കുന്നു.

പിന്നെ പെരിയ ഇരട്ടക്കൊലയിൽ കേസന്വേഷത്തിലെ വീഴ്ചയിലേക്കായി വാക്കുകൾ. അക്രമരാഷ്രടീയത്തിനെതിരേയുള്ള താക്കിതാവണം ഈ തിരഞ്ഞെടുപ്പ് വിധിയെന്നും ചൂണ്ടുവിരൽ ഉയർത്തിക്കൊണ്ടുള്ള നിർദേശം. ഒന്ന് മോദിക്ക് താക്കീത്. രണ്ട് പിണറായിക്ക് മുന്നറിയിപ്പ്. ഇനി രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന പ്രഖ്യാപനമായിരിക്കണം ഓരോ വോട്ടിലും.

വീണ്ടും ആന്റണിയുടെ കണ്ണടച്ചുള്ള ചിരി. എനിക്ക് തീവണ്ടിക്ക് പോകാൻ വേണ്ടി അധ്യക്ഷപ്രസംഗത്തിന്റെ വഴി മാറിയ ഉണ്ണിത്താൻ മൗനിയായി ഇരിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു. ഞാനല്ലെങ്കിലും പ്രിയപ്പെട്ടവരെ വലിയ നാക്കുള്ളയാളല്ല. വാചാലനല്ല. ഇവർക്ക് കൂടെയൊക്കെനിന്ന് പിഴച്ച് പോകുന്നതുമാത്രമേ ഉള്ളൂ. നാട്ടുകാർ എന്നോട് എന്തോ ചെറിയ സ്നേഹം കാണിക്കുന്നത് കൊണ്ട് രക്ഷപ്പെട്ട് പോകുന്നതാണ്.

സദസ്സിൽ ചിരി പടരുന്നതിനിടയിൽ വീണ്ടും ആന്റണി ആന്റണിയായി. പറഞ്ഞ കാര്യം മറക്കരുത്. രണ്ട് കൂട്ടർക്കും ഷോക്ക് ട്രീറ്റമെന്റ് കൊടുക്കണം. ഖമറുദ്ദിൻ എന്റെ സുഹൃത്താണ്. വീട്ടിൽ പോയിട്ടുണ്ട്. ചായകുടിക്കാനും ബിരിയാണി കഴിക്കാനും പോയതല്ല. മാർക്സിസ്റ്റ് അക്രമികൾ തല്ലിത്തകർത്ത അദ്ദേഹത്തിന്റെ വീട് കണ്ട് ആശ്വസിപ്പിക്കാൻ പോയതാണ്. അന്ന് മുതലേ പരിചയമുണ്ട്. ആള് നല്ലവനാ. ജയിപ്പിച്ചാൽ നിങ്ങളുടെ കൂടെത്തന്നെ നിൽക്കും. സംശയമില്ല. കേരളത്തിൽ ഇപ്പോൾ കെയർടേക്കർ സർക്കാരാണ്. പോകാൻ പോകുന്ന സർക്കാരാണ്. വരാൻ പോകുന്നത്‌ യു.ഡി.എഫ്. സർക്കാരാണ്.
എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ജോ​സ് കെ. ​മാ​ണി എം​പി, ര​മ്യ ഹ​രി​ദാ​സ് ബെ​ന്നി ബ​ഹ​നാ​ൻ, എം.​എം. ഹ​സ​ൻ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ. ​സു​ബ്ബ​റാ​യി, കെ.​പി.​എ. മ​ജീ​ദ്, എം.​കെ. മു​നീ​ർ, സി.​ടി. അ​ഹ​മ്മ​ദ​ലി, ഹ​ക്കീം കു​ന്നി​ൽ, മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി അ​ഭ​യ​ച​ന്ദ്ര ജെ​യി​ൻ, പി.​കെ. ഫി​റോ​സ്, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​ന്പി​ൽ, എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, കെ.​എം.​ഷാ​ജി, സി.​മ​മ്മൂ​ട്ടി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

No comments