JHL

JHL

ബസ്സില്‍ കടത്തിയ മദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു

മഞ്ചേശ്വരം(True News 14 October 2019): കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ കടത്തുകയായിരുന്ന 17 പാക്കറ്റ്‌ മദ്യം പിടികൂടി. ഞായറാഴ്ച  ഉച്ചയ്‌ക്ക്‌ വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റില്‍ വെച്ച്‌ എക്‌സൈസ്‌ സംഘമാണ്‌ മദ്യം പിടികൂടിയത്‌. എന്നാല്‍ കടത്തിയ ആളെ കണ്ടെത്താനായില്ല. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക്‌ വരികയായിരുന്നു ബസ്സ്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സച്ചിന്റെ നേതൃത്വത്തിലാണ്‌ മദ്യം പിടികൂടിയത്‌.

No comments