JHL

JHL

മയക്ക് മരുന്ന് വിൽക്കുന്നതിനിടെ മൂന്നു പേർ മംഗളൂരുവിൽ പിടിയിൽ

മംഗളൂറു (True News 14 October 2019):നിരോധിത മയക്ക് മരുന്നായ കൊക്കയ്ൻ വിൽക്കുന്നതിനിടെ മംഗളൂരുവിൽ മഞ്ചശ്വരം സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ. ഫൽനീർ ഡിസിൽവ ലൈനിൽ നജീബിന്റെ മകൻ ഫാസിം,  നൗഷിബ് (26), മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബൈത്തുൽ ഹുദാ ഹൗസിലെ ഫൽനീർ സഞ്ജീവിനി ക്ലിനിക്കിലെ  അബ്ദുൽ ഹമീദിന്റെ മകൻ അഫ്സൽ ഹുസൈൻ,വെസ്റ്റ് ഗേറ്റ് അപാർട്ട്മെൻറിലെ സഹീർ ഹുസൈന്റെ മകൻ മുഹമ്മദ് സാഹിദ് (26) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാന്ന് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്നും സ്വിഫ്റ്റ് കാറും രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ വില വരുന്ന മുപ്പത് ഗ്രാം കൊക്കെയ്നും  പിടിച്ചെടുത്തു.

No comments