JHL

JHL

ബാബരി: സുപ്രീം കോടതി ബെഞ്ചിലും വഖഫ്ബോർഡിൻറെ അഭിഭാഷക സംഘത്തിലും ദക്ഷിണ കർണാടക സ്വദേശികൾ; ജസ്റ്റിസ് എസ് എ നസീർ മൂഡുബിദ്രി സ്വദേശി; അഭിഭാഷക സംഘത്തിൽ സുള്ള്യ പുത്തൂർ സ്വദേശികളായ അഡ്വക്കറ്റ് അബ്ദുൽ റഹ്‌മാനും അഡ്വക്കറ്റ് ഷെരീഫും

മംഗളൂരു (True News, Nov 10, 2019):  ബാബരി കേസ്  സുന്നി വഖഫ്  ബോർഡിൻറെ അഭിഭാഷക സംഘത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള രണ്ടു യുവ അഭിഭാഷകരും. അഡ്വക്കറ്റ് അബ്ദുൽ റഹ്‌മാനും അഡ്വക്കറ്റ് ഷെരീഫുമാണ് സുന്നി വഖ്ഫ് ബോർഡിനായി നിയമ പോരാട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നത് .ബ്യാരി മുസ്ലിം വിഭാഗത്തിൽ പെട്ട ഈ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദം നടത്തിയ വക്കീൽ കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് ഇപ്പോൾ മാത്രമാണറിയുന്നതെങ്കിലും നാട്ടുകാരിൽ നിന്നും ഇവർക്ക് അഭിന്ദനങ്ങുളുടെ പ്രവാഹമാണ്.

.സുന്നി വഖ്ഫ് ബോർഡിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ഡോ രാജീവ് ധവാൻ , മീനാക്ഷി അറോറ,സഫർയാസ്  ജീലാനി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിലെ അംഗമായിരുന്നു ഇവർ.

പുത്തൂർ  ഹെരിബെൻഡാരിയിലെ മൂറ സ്വദേശിയാണ് അബ്ദുൽ റഹ്‌മാൻ(28) സുള്ള്യയിലെ പരേതനായ ഈസുബു ബ്യാരിയുടെയും അമീനമ്മയുടെയും മകനായ അബ്ദുൽ റഹ്‌മാൻ ഹിരേബണ്ടാടി സർക്കാർ സ്കൂളിലും തുടർന്ന് പുത്തൂരിലെ വിവേകാനന്ദ ലോ കോളേജിലും പഠനം നടത്തി. 2015 ൽ നിയമ പഠനം പൂർത്തിയാക്കി പുത്തൂർ കോടതിയിൽ പ്രാക്റ്റീസ് തുടങ്ങി. 2017 മുതൽ സുപ്രീം കോടതിയിൽ വക്കീലായി പ്രാക്റ്റീസ് ചെയ്തുവരികയാണ്.

സുള്ള്യ ഗാന്ധിനഗറിലെ കല്ലുമുട്ടലു സ്വദേശിയായ  ഷെരീഫ്  സുള്ള്യ കെ വി ജി കോളേജിലാണ് നിയമ  പഠനം പൂർത്തിയാക്കിയത്. 2018 ൽ സുപ്രീം കോടതി ബാർ കൗൺസിൽ എൻറോൾ ചെയ്തു പ്രാക്റ്റീസ് ചെയ്തു വരികയാണ് ഇദ്ദേഹം


നേരത്തെ ബാബ്‌റി മസ്ജിദ് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് എസ്‌ എ നസീറും ദക്ഷിണ കർണാടകയിൽ നിന്നുള്ളയാളാണെന്ന വാർത്തയും നാട്ടുകാരിൽ കൗതുകമുണ്ടാക്കിയിരുന്നു. മൂഡുബിദ്രി സ്വദേശിയായ നസീർ കാർക്കളയിലെ അഡ്വക്കറ്റ് എം കെ വിജയകുമാറിന്റെ ജൂനിയറായി അഭിഭാഷക ജീവിതത്തിലേക്ക് കാൽ വെച്ച ഇദ്ദേഹം തുടർന്ന് 2003 ൽ  കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.2017  ൽ ഇദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തി. നേരത്തെ മുത്തലാഖ്  കേസിൽ വിധിപറഞ്ഞ ബെഞ്ചിലും ഇദ്ദേഹം അംഗമായിരുന്നു.


  

No comments