JHL

JHL

നാടെങ്ങും നബിദിനാഘോഷം; ആവേശം ചോരാതെ നബിദിന റാലികൾ


കുമ്പള (True News, Nov 10, 2019) : പുണ്യപ്രവാചകന്റെ ജന്മദിനാഘോഷം പരമ്പരാഗതമായ ആവേശത്തോടെ കൊണ്ടാടുകയാണ്. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചു പ്രവാചക പ്രകീർത്തനങ്ങളും ഘോഷയാത്രകളും, മൗലൂദ് പാരായണവും നടന്നു. 
കുമ്പള ബദർ ജുമാ മസ്ജിദിൽ നബിദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം രാവിലെ എട്ടു മണിക്ക്  ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് ഹാജി പതാക ഉയർത്തി നിർവ്വഹിച്ചു. സെക്രട്ടറി മമ്മു മുബാറക്, ട്രഷറർ അബ്ദുല്ല മാട്ടംകുഴി തുടങ്ങിയവർ സംബന്ധിച്ചു. പള്ളി ഖത്തീബ് ഉമ്മർ ഹുദവി പ്രാർത്ഥന നിർവഹിച്ചു. തുടർന്ന് മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും അടങ്ങിയ നബിദിന ഘോഷയാത്ര നടത്തി.  മാവിനെ കട്ട റഹ്‌മാനിയ മദ്രസ, കുമ്പള മുനീറുൽ ഇസ്ലാം മദ്രസ താഹ മദ്രസ തുടങ്ങിയ മദ്രസകളിൽ നിന്നുള്ള  വിദ്യാർഥികൾ റാലിയിൽ അണിനിരന്നു. റാലിക്ക് മധുര പലഹാരങ്ങൾ വിതരണം നടത്തിയും ലഘു പാനീയങ്ങൾ നൽകിയും വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ആഘോഷങ്ങൾ പരിസ്ഥിതി സൗഹൃതമാക്കാൻ സംഘാടകർ നിർദേശം നൽകിയിട്ടുണ്ട്.

നബിദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് കമ്മിറ്റി രക്ഷാധികാരി മൊഇദീൻകുഞ്ഞി മാട്ടംകുഴി പതാക ഉയർത്തി. മൊഗ്രാൽ ടൗൺ ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ നബിദിനാഘോഷത്തിന്റെ 
ഭാഗമായി ജമാഅത്ത് പ്രസിഡന്റ് അബൂബക്കർ ലാൻഡ്മാർക്ക് പതാക ഉയർത്തി.


കുമ്പോൽ പാപ്പംകോയ നഗർ ബദരിയാ ജുമാ മസ്‌ജിദിന് കീഴിലുള്ള അൽ മദ്രസുൽ ബദരിയാ വിദ്യാർത്ഥികളുടെ നബി ദിന ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ബദരിയാ ജുമാ മസ്‌ജിദ്‌ പ്രസിഡണ്ട് കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തി. സയ്യിദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ, സയ്യിദ് മുക്താർ തങ്ങൾ, സയ്യിദ് ഷമീം തങ്ങൾ, സയ്യിദ് ശഹറു തങ്ങൾ, സയ്യിദ് ഫസൽ തങ്ങൾ, ഡോ.ഷുഹൈബ് തങ്ങൾ, ജമാഅത്ത് ഖത്തീബ് ഹംസ സഖാഫി പൂക്കോട്ടൂർ, സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങൾ, ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുണ്യറസൂലിൻറെ മദ്ഹ്ഗാനങ്ങളും തക്ബീർ ധ്വനികളും അന്തരീക്ഷത്തിലുയർത്തിമദ്രസ്സാ വിദ്യർത്ഥികളും ദർസ്മുതഅല്ലിമുകളും ഉസ്താദുമാരും നാട്ടുകാരുമടങ്ങിയവർ മാതൃകാപരമായ കാൽനടജാഥ നടത്തി. കൊടിയമ്മ നൂറുൽഹുദാ മദ്രസ്സയുടേയും കൊടിയമ്മ നൂറുൽ ഇസ്ലാം മദ്രസ്സാ നൂർനഗർ ശിബിലി ഹയർസെക്കണ്ടറി മദ്രസ്സകൊടിയമ്മ എന്നീ മദ്രസ്സകളുടെ ജാഥകൾ വളരെ വിപുലമായി നടത്തി

No comments