JHL

JHL

കുമ്പള ഉപജില്ല കായികമേള . ജി.എച്ച്. എസ്. എസ് കുമ്പളയ്ക്ക് കിരീടം.

കുമ്പള (True News 10 November 2019): കുമ്പള  ഉപജില്ല  കായികമേളയിൽ  177 പോയിന്റ്  നേടി  കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ   ചാമ്പ്യൻമാരായി. 135  പോയിന്റോടെ  ജി. വി എച്ച്. എസ്. എസ്  കാറഡുക്ക രണ്ടാം  സ്ഥാനത്തെത്തി. 127 പോയിന്റുള്ള എസ്. എ. പി. എച്ച്. എസ്  അഗൽപ്പാടികാണ് മൂന്നാം  സ്ഥാനം. ജൂനിയർ, സീനിയർ  വിഭാഗത്തിൽ  യഥാക്രമം 67, 94 പോയിന്റ്  നേടിക്കൊണ്ട് ജി.എച്ച്. എസ്. എസ് കുമ്പള ഒന്നാം സ്ഥാനം  നേടി.  ജി.എച്ച്. എസ്.എസ് കുമ്പളയിലെ    അബ്ദുൽ റമീസ്, ഹരിപ്രസാദ്  ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും മറിയമ്മത്ത്  അർഷാന   സീനിയർ  പെൺകുട്ടികളുടെ  വിഭാഗത്തിലും വ്യക്തിഗത   ചാമ്പ്യൻമാരായി.

No comments