JHL

JHL

തലപ്പാടി കാസറഗോഡ് ദേശീയപാത അറ്റകുറ്റപ്പണിക്കായി പതിനഞ്ചു കോടി രൂപ അനുവദിച്ച്‌ കരാർ കൊടുത്തുകഴിഞ്ഞതായി പൊതുമരാമത്തു മന്ത്രി; പ്രവൃത്തി ഉടൻ ആരംഭിക്കും


കാസറഗോഡ്ത(True News, Nov8, 2019): കാസറഗോഡ് മംഗളൂരു ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി പതിനഞ്ചു കോടി രൂപ അനുവദിച്ചതായി പൊതുമരാമത്തു മന്ത്രി ജി സുധാകരൻ നിയമസഭയെ അറിയിച്ചു. മഞ്ചേശ്വരം എം എൽ എ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.   മംഗളൂരുവിലേക്ക് ദിവസേന നിരവധി ആംബുലന്‍സുകള്‍ കടന്നു പോകുന്നതും ഇത്തരത്തില്‍ രോഗികള്‍ക്ക് എത്തിച്ചേരാന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നതും കാട്ടിയുമായിരുന്നു ഖമറുദ്ദീന്റെ സബ്മിഷന്‍. ഈ മാസം 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജില്ലയില്‍ നടക്കുന്ന കാര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഖമറുദ്ദീന്‍ ചൂണ്ടിക്കാട്ടി.  

മണ്ഡലത്തിലെ ദേശീയപാതയുടെ രണ്ട് റീച്ചുകളിലെ അറ്റകുറ്റപ്പണിക്കായി എട്ടും ഏഴും കോടി രൂപ വീതം 15 കോടി രൂപ അനുവദിച്ചു കഴിഞ്ഞതായി മന്ത്രി ഖമറുദ്ധീനെ അറിയിച്ചു. രണ്ടു റീച്ചുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍തന്നെ ആരംഭിക്കും. എന്നാൽ നേരത്തെ അണങ്കൂർ മുതൽ മൊഗ്രാൽ പുത്തൂർ വരെ റീ ടാറിങ്ങിനായി അനുവദിച്ച പന്ത്രണ്ടു കോടിയെപ്പറ്റി വിശദീകരണമൊന്നും മന്ത്രിയുടെ മറുപടിയിൽ ഉണ്ടായില്ല. 
കാസര്‍കോട് സ്വദേശിയായ കരാറുകാരനാണ് പ്രവൃത്തി  ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അറ്റകുറ്റപ്പണികൾക്കായി ഇതേ റോഡുകൾക്ക് ഫണ്ട് അനുവദിക്കുകയും പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പാത വീണ്ടും തകർന്ന് കിടക്കുകയാണ് 
അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍. നാല് വരി പാത നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ പൊട്ടിക്കാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  വൈകിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

No comments