JHL

JHL

കല്ലുദേഹത്ത്‌ വീണ്‌ ക്വാറി തൊഴിലാളിക്കു ദാരുണാന്ത്യം

മഞ്ചേശ്വരം(True News 8 November 2019): കല്ലുദേഹത്ത്‌ വീണ്‌ ക്വാറി തൊഴിലാളി മരിച്ചു. കൊട്‌ലമുഗറു, ഗുവദപ്പദുപ്പിലെ സുബാനാ (40)ണ്‌ മരിച്ചത്‌. ബണ്ട്വാള, മുളൂരിലെ ക്വാറിയില്‍ തൊഴിലാളിയായിരുന്നു. ബുധനാഴ്ച  ഉച്ചക്കാണ്‌ അപകടം. കല്ലുകളും കൊണ്ട്‌ ക്വാറിയില്‍ നിന്നു പോകുകയായിരുന്ന ടെംപോ നിയന്ത്രണം വിട്ടു മറിഞ്ഞ്‌ സമീപത്തു പണിയെടുക്കുകയായിരുന്ന സുബാന്റെ ദേഹത്തേക്ക്‌ കല്ലുകള്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലം ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ഗലിസാദ്‌- ബീവിജാന്‍ ദമ്പതികളുടെ മകനാണ്‌ സുബാന്‍. ഭാര്യ: ആയിഷമ്മ. മക്കള്‍: മുഹമ്മദ്‌ നിസാര്‍ ആതിക, ഫാത്തിമത്ത്‌ സഫാന, ആയിഷമിന്‍ഹ.മൃതദേഹം ഇന്നലെ വൈകിട്ട്‌ ഉര്‍ണിപള്ളിയില്‍ ഖബറടക്കി.

No comments