JHL

JHL

കൊറോണ ജാഗ്രതാ സമിതിയും, മാഷ് പദ്ധതി അംഗങ്ങളും കൈകോർത്തു:കോയിപ്പാടിയിൽ കോവിഡ് വ്യാപന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിൽ 20-ആം  വാർഡ് കോയിപ്പാടിയിൽ കോവിഡ് വ്യാപന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊറോണ ജാഗ്രതാ സമിതി അംഗങ്ങളും മാഷ്  പദ്ധതി പ്രതിനിധികളും കൈകോർത്തായിരുന്നു  പരിപാടി.കോവിഡ് പോസിറ്റീവായ വീടുകൾ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ബോധവൽക്കരണം.


 പരിപാടിക്ക് വാർഡ്‌ മെമ്പർ സബൂറ, മാഷ് പദ്ധതി പ്രതിനിധി രഞ്ജിനി, കോസ്റ്റൽ പോലീസ് പ്രതിനിധി അനിൽ, അംഗൻവാടി ടീച്ചർ ബിന്ദു, പി ടി എ പ്രസിഡണ്ട്‌ ഹമീദ്, വളണ്ടിയർമാരായ ഹബീബ്,  അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.


No comments