JHL

JHL

പെട്രോൾവില 100 കടന്നു പിഡിപി സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു

 

മഞ്ചേശ്വരം(www.truenewsmalayalam.com) : പെട്രോൾ വില 100 കടന്ന സാഹചര്യത്തിൽ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊണ്ട് 'മോദി  ഭരണം രാജ്യ നാശത്തിന്ന്' എന്ന സമര മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് പിഡിപി സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങൾ തള്ളിക്കൊണ്ടും കേന്ദ്ര ഗവൺമെന്റിനെതിരെ  പ്ലകാർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടും  പ്രതിഷേധിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മഞ്ചേശ്വരത്ത് നടന്ന പ്രതിഷേധ പരിപാടി പിഡിപി കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉപ്പള ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ  പാലിച്ചു കൊണ്ട് പെട്രോൾ പാമ്പിന്ന് മുന്നിൽ പിഡിപി ഭാരവാഹികൾ ധർണയും നടത്തി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു.

No comments