JHL

JHL

നാട്ടിലേക്കുള്ള വഴിമധ്യേ പൈവളികെ സ്വദേശി റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു.

 

കാസറഗോഡ്(www.truenewsmalayalam.com) : നാട്ടിലേക്കുള്ള വഴിമധ്യേ പൈവളികെ സ്വദേശി റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. ഇബ്രാഹിം ബായാർ (44) ആണ് മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ വച്ചു കുഴഞ്ഞു വീണത്. തുടർന്ന് രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ കബറടക്കം മുംബൈയിൽ തന്നെ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ ) മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് ടി എ ഖാലിദ് പറഞ്ഞു. വിവരമറിഞ്ഞു നാട്ടിൽ നിന്ന് സഹോദരങ്ങൾ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഡോഗ്രിയിൽ ഹോട്ടൽ വീനസിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട് .


No comments