JHL

JHL

ലോറികളിൽ കടത്തുകയായിരുന്ന മദ്യവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

 മഞ്ചേശ്വരം(www.truenewsmalayalam.com) :ലോറികളിൽ കടത്തുകയായിരുന്ന മദ്യവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. കണ്ടെയ്‌നര്‍ ലോറിയിലും ടാങ്കര്‍ ലോറിയിലും കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്. ലോറികളിലെ ഡ്രൈവര്‍മാരായ എറണാകുളം മള്ളൂര്‍ സ്വദേശി മാഹിന്‍ (38), മൂവാറ്റുപുഴയില്‍ ശിഹാബ് (26) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി തലപ്പാടി അതിര്‍ത്തിയില്‍ പരിശോധിച്ചപ്പോഴാണ് 23 ബോക്‌സുകളില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ 276 കുപ്പി മദ്യമാണ് പിടികൂടിയത്. പുലര്‍ച്ചെ 12 മണിയോടെ മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി പരിശോധിച്ചപ്പോഴാണ് 180 മില്ലിയുടെ 17 കുപ്പിയും 750 മില്ലിയുടെ നാല് കുപ്പിയും മദ്യം പിടികൂടിയത്.


 

No comments