JHL

JHL

പ്രതിസന്ധിയിലായ വ്യാപാരമേഖല :മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശമയച്ച് കുമ്പളയിലെ വ്യാപാരി കൂട്ടായ്മ

കുമ്പള(www.truenewsmalayalam.com) : വസ്ത്ര, ചെരുപ്പ്, ഫാൻസി കടകൾ അനിശ്ചിതമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കുമ്പള വ്യാപാരി കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് ഇ മെയിൽ സന്ദേശമയച്ചു. 

കോവിഡ് നിയന്ത്രണത്തിൽ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യാപാരികൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.കോവിഡ് കാലത്ത് ഇത്തരം ചുരുക്കം വ്യാപാര സ്ഥാപനങ്ങളെ മാത്രം അടച്ചിടുന്നു നടപടി പ്രതിഷേധാർഹമാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കോവിഡ് പടരുന്നതായി ഇതുവരെ സ്ഥിതീകരണവുമില്ല. എന്നിട്ടും അടച്ചിടാനാണ് നിർദേശം. സർക്കാർ തീരുമാനം പുനഃപരിശോ ധിക്കണമെന്നും, വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇ മെയിൽ സന്ദേശത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു.


No comments