JHL

JHL

പെട്രോൾ ഡീസൽ വില വർധനവിൽ പ്രദിഷേധിച്ച്‌ മുസ്ലിം യൂത്ത് ലീഗിന്റെ സൈക്കിൾ റാലി

 

കാസര്‍കോട്(www.truenewsmalayalam.com) : പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധം. പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചത്. തുടര്‍ന്ന് സ്‌ക്വറില്‍ പ്ലക്കാര്‍ഡേന്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍-ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധം സംഘടിപ്പിച്ചവര്‍ കുറ്റപ്പെടുത്തി. മുസ്ലീം യൂത്ത് ലീഗ് മുന്‍ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എം.ബി. ഷാനവാസ്, ശിഹാബ് മാസ്റ്റര്‍, ബാദിഷ പൊവ്വല്‍, ശഫീഖ് കുന്നരിയത്ത്, ഹാരിസ് അങ്കക്കളരി, റഫീഖ് കേളോട്ട്, ഹാരിസ് തായല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



No comments