JHL

JHL

കോവിഡ് ബാധിച്ച് മരിച്ച വാമന നായിക്കിന് ചിതയൊരുക്കി ബദിയടുക്കയിലെ വൈറ്റ്ഗാർഡ്


ബദിയടുക്ക(www.truenewsmalayalam.com) : കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ച വാമന നായിക്കിന്റ മൃതദേഹം പുത്തിഗെ ദേരടുക്കയിലെ കുടുംബ വളപ്പിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം യൂത്ത് ലീഗ്  ബദിയടുക്ക പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗങ്ങൾ സംസ്കരിച്ചു.  

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് മരിച്ച ഇരുന്നൂറിലധികം പേരുടെ അന്ത്യകർമങ്ങളാണ് വൈറ്റ്ഗാർഡി‍െൻറ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.ബദിയടുക്ക വൈറ്റ് ഗാർഡ് നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത്തെ ശവ സംസ്ക്കാര ചടങ്ങാണിത്. 

മുസ്‌ലിം യൂത്ത് ലീഗ്   കാസർകോട് മണ്ഡലം വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ഫുഡ് മാജിക്ക്, ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻറ് ഹൈദർ കുടുപ്പം കുഴി,വൈറ്റ് ഗാർഡ്  പഞ്ചായത്ത് ക്യാപ്റ്റൻ  അഹ്മദലി പാടലടുക്ക,ഷരീഫ് പാടലടുക്ക, കുഞ്ഞഹമ്മദ് പാടലടുക്ക എന്നിവരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.

ഇൻസ്പെക്ടർ മോഹനൻ പങ്കെടുത്തു.പുത്തിഗെ പഞ്ചായത്തംഗം അസിഫലി കന്തലത്തിനെ കുടുംബാംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്നാണ് വൈറ്റ്ഗാർഡ് അംഗങ്ങൾ എത്തിയത്​.


No comments