JHL

JHL

അവേക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിഷയമാക്കിയുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കാസർകോട് (www.truenewsmalayalam.com): ലോക പരിസ്ഥിതി ദിനത്തിൽ, ജില്ലയിലെ വനിതാ കൂട്ടായ്മയായ അവേക്, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിഷയമാക്കിയുള്ള  ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സും  മീറ്റിൽ  നടത്തിയ ക്ലാസ്സിൽ, സി പി സി ആർ ഐ  പ്രിൻസിപ്പൽ സയന്റിസ്റ്റ്   ഡോക്ടർ. ഷംസുദ്ദീൻ വിഷയാവതരണം നടത്തി. അവേക് പ്രസിഡന്റ്‌ യാസ്മിൻ മുസ്തഫ യുടെ അധ്യക്ഷതയിൽ നടത്തിയ മീറ്റ്ൽ ധാരാളം വനിതകൾ പങ്കെടുക്കുകയും പരിസ്ഥിതിയെ കുറിച്ച് ചോദിച്ചു, സംശയനിവാരണം നടത്തുകയും ചെയ്തു. 

തുടർന്ന് അവേക് കൂട്ടായ്മയിലെ ഓരോ അംഗങ്ങളും വൃക്ഷതൈകൾ നട്ടുകൊണ്ട് ,ഒരു തൈ നടാം.. നല്ല നാളേക്ക് വേണ്ടി.. എന്ന സന്ദേശം പൊതു സമൂഹത്തിൽ പ്രചരിപ്പിച്ചു.



No comments