JHL

JHL

വരൂ പ്രകൃതിയോട് കരുണ കാണിക്കാം എന്ന മുദ്രാവാക്യവുമായി സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്

മൊഗ്രാൽ(www.truenewsmalayalam.com) : വരൂ...പ്രകൃതിയോട് കരുണ കാണിക്കാം.. എന്ന മുദ്രാവാക്യവുമായി സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് മാതൃകയായി.

പ്രപഞ്ചത്തിന്റെ നിലനിൽപിന് പരിസ്ഥിതി കോട്ടം തട്ടാതെ സൂക്ഷിക്കൽ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് എന്ന യാഥാർത്ഥ്യമുൾകൊണ്ടാണ് ക്ലബ് പ്രവർത്തകർ അവരവരുടെ വീട്ടുമുറ്റത്ത് തൈകൾ നട്ടത്.

പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡന്റ്‌ ഖലീൽ.എം, സെക്രട്ടറി അനസ്.കെ.കെ, മുൻ പ്രസിഡന്റ്‌ ടി.കെ അൻവർ, യു.എം.അമീൻ, ടി.കെ.ജാഫർ, ഷഹീർ യു.എം, ഫൈസ്.ടി.എം, നൂഹ് കെ.കെ, ഫായിസ്.ബി.വി, അബ്ദുല്ല.കെ.ടി, ഖാലിദ് എം തുടങ്ങിയവർ നേതൃത്വം നൽകി.

No comments