JHL

JHL

പരിസ്ഥിതി ദിനത്തിൽ മൊഗ്രാൽ മാളിയങ്കര കുളം ശുദ്ധീകരിച്ച് ടീം വെൽഫെയറും ഐഡിയൽ റിലീഫ് വിങ്ങും

 


കുമ്പള(www.truenewsmalayalam.com) : മാലിന്യം കുന്നുകൂടി വർഷങ്ങളായി മലിനമായി കിടന്ന മൊഗ്രാൽ മാളിയങ്കര കുളം ടീം വെൽഫെയറും ഐഡിയൽ റിലീഫ് വിങ്ങും ചേർന്ന് ശുദ്ധീകരിച്ചു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് കുളം വൃത്തിയാക്കിയത്. മുപ്പതോളം വരുന്ന ടീം വെൽഫെയറിന്റെയും ഐഡിയൽ റിലീഫ് വിങ്ങിന്റെയും കേഡറ്റുകൾ ശുചീകരണത്തിൽ പങ്കെടുത്തു. 

പരിപാടി കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ സി എം മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രെസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ ആരോഗ്യ ബോധവൽക്കരണം നടത്തി സംസാരിച്ചു. ഇസ്മായീൽ മാസ്റ്റർ, ഹമീദ് അമ്പാർ , സാഹിദ ഇല്യാസ്, അഷ്‌റഫ് ബായാർ, അബ്ദുല്ലത്തീഫ് കെ ഐ , നൗഷാദ് , ഫൗസിയ സിദ്ദീഖ് , മൊയ്തീൻ കുഞ്ഞി, അസ്‌ലം സൂരംബയൽ, തബഷീർ കമ്പാർ , പ്രസാദ് നായിക്കാപ്പ്, മുനവ്വിർ, മുബഷിർ, അസ്മ, സഹീറ അബ്ദുല്ലത്തീഫ് , നഹറുദ്ദീൻ, ഇസ്മായിൽ മൂസ, താജുദ്ദീൻ , ആദം, ഹൈദർ, മുഹമ്മദ് പുത്തൂർ , സജ്ജാദ് , ഇല്യാസ്, സ്വബാഹ്  തുടങ്ങിയവർ സംബന്ധിച്ചു .





No comments