JHL

JHL

മഴക്കാല രോഗ പ്രതിരോധം: മൊഗ്രാലിൽ ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : മഴക്കാല രോഗ പ്രതിരോധത്തിന്റെ  ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ മൊഗ്രാലിൽ പുരോഗമിക്കുന്നു. മഴ വെള്ളം കെട്ടി  നിൽക്കാതിരിക്കാനുള്ള ഓവുചാലുകൾ ശുചീ കരിക്കൽ,മാലിന്യങ്ങൾ നീക്കം ചെയ്യൽ,  കാടുകൾ വെട്ടി മാറ്റൽ തുടങ്ങിയ ജോലികളാണ് മൊഗ്രാൽ ടൗൺ,  കെ കെ പുറം വാർഡുകളിൽ നടക്കുന്നത്.ഇതിന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും, വാർഡ്‌ മെമ്പർ കൂടിയായ നാസിർ മൊഗ്രാൽ, ടൗൺ വാർഡ്‌ മെമ്പർ റിയാസ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി വരുന്നു. 

അതിനിടെ മൊഗ്രാൽ കൊപ്പളം വാർഡിലെ നാങ്കി കടപ്പുറത്ത് മഴ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തത് പ്രദേശവാസികൾക്കി  ടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ഈ പ്രാവശ്യവും നാങ്കി  കടപ്പുറം പ്രദേശത്തുള്ള വീടുകൾ വെള്ളത്തിൽ മുങ്ങുമെന്ന  ആശങ്ക പ്രദേശവാസികൾക്കുണ്ട്. ഇവിടെ ഓവുചാൽ  നിർമ്മാണത്തിന് കുമ്പള ഗ്രാമ പഞ്ചായത്ത്  നീക്കിവെച്ച തുക വിനിയോഗിക്കണമെങ്കിൽ ഡിസംബർ വരെ കാത്തു നിൽക്കേണ്ടി വരും.



No comments