JHL

JHL

കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതൃത്വത്തിനെതിരെ സമഗ്രമായ അന്വോഷണം നടത്തണം: മുസ്ലിം ലീഗ്


ഉപ്പള(www.truenewsmalayalam.com) : കേരളത്തിലുടനീളം കഴിഞ്ഞ തെരെഞ്ഞെടുപ്പ് വേളയിലെ പണമൊഴുക്കിൻ്റെയും ഹവാല ഇടപെടലുകളുടെയും ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും കർണാടകയിലെയും പ്രാദേശിക തലത്തിലെയും നേതാക്കൾ ഒഴുക്കിയിട്ടുള്ള പണങ്ങളുടെയും വോട്ട് കച്ചവടങ്ങളുടെയും ജനാധിപത്യ അട്ടിയുടെയും വിശദവും സമഗ്രവുമായ അന്വേഷണം നടത്താൻ അധികാരികൾ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഓൺലൈൻ നേതൃ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന എ കെ എം അഷ്റഫിനെ പരാജയപ്പെടുത്താൻ ബി എസ് പി സ്ഥാനാർത്ഥിയെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പിൻമാറ്റിയതും ജയിച്ച് കഴിഞ്ഞാൽ വീടും കർണാടകയിൽ വൈൻ ഷോപ്പും ഉണ്ടാക്കി തരാമെന്ന് വാഗ്ധാനം ചെയ്തതടക്കം സുന്തരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ സ്ഥിതിക്ക് സത്യസന്തമായ അന്വോഷണം നടത്തിയാൽ ഇനിയും ഒട്ടനേകം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്നും യോഗം വിലയിരുത്തി പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു എകെഎം അഷ്റഫ് എംഎൽഎ, എം ബി യൂസുഫ്, അസീസ് മരിക്കെ, വി പി അബ്ദുൽ കാദർ, അശ്രഫ് കർള, പി എച്ച് അബ്ദുൽ ഹമീദ് മച്ചംപാടി, അബ്ബാസ് ഓണന്ത, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി സംബന്ധിച്ചു.

No comments