പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മുള്ളേരിയ(www.truenewsmalayalam.com) : പ്രതിശ്രുത വധുവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ നെടിയടുക്കയിലെ സുബ്ബ നായക്- ലളിത ദമ്പതികളുടെ മകള്‍ പ്രിയ(22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടക ഈശ്വര മംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രിയയും പുത്തൂരിലെ യുവാവുമായുള്ള വിവാഹത്തിന് മാര്‍ച്ചില്‍ നിശ്ചയം നടത്തിയിരുന്നു. മെയ് 13ന് വിവാഹ മുഹൂര്‍ത്തം കുറിച്ചിരുന്നു. അതിനിടെ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ആഗസ്റ്റിലേക്ക് വിവാഹം മാറ്റിവെച്ചു. കഴിഞ്ഞ ചില ദിവസങ്ങളില്‍ പ്രിയ ആരോടും സംസാരിക്കാതെ ഇരിപ്പായിരുന്നുവത്രെ. ഇന്നലെ വീട്ടുകാരില്ലാത്ത സമയത്താണ് തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഏക സഹോദരന്‍: സതീശന്‍.
Post a Comment