JHL

JHL

പിതാവ് മരിച്ച് ആറാം നാൾ ഇളയ മകനും കോവിഡ് ബാധിച്ചു മരിച്ചു.

ഉദുമ(www.truenewsmalayalam.com) : പിതാവ് മരിച്ച് ആറാം നാൾ ഇളയ മകനും കോവിഡ് ബാധിച്ചു മരിച്ചു. ഉദുമ മീത്തൽ മാങ്ങാട് സെമീറാ മൻസിലിലെ കെ.എം.മുഹമ്മദ് ഷംസീർ (29) ആണ് കാസർകോട് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.  ഷംസീറിന്റെ പിതാവ് സി.എ. മുഹമ്മദ് കുഞ്ഞി(60) കോവിഡ് ബാധിച്ച് ജൂലൈ ഒന്നിന് കാസർകോട് സ്വകാര്യ ആസ്പത്രിയിൽ മരണപ്പെട്ടിരുന്നു.  ഈ ഞെട്ടൽ മാറും മുൻപാണ് കുടുംബത്തിലെ രണ്ടാമത്തെയാളെയും മഹാമാരി തട്ടി എടുത്തത്.  ഷംസീറിന്റെ മാതാവ്: കെ. ബീവി. സഹോദരങ്ങൾ: ഷബീർ, സെമീറ, നാസർ, ശിഹാബുദ്ധീൻ (ഓട്ടോ ഡ്രൈവർ മാങ്ങാട്.




 

No comments