JHL

JHL

അഞ്ചു വയസുകാരിയെ ബലാത്സം​ഗം ചെയ്‌ത 21 കാരന് വധശിക്ഷക്ക് വിധിച്ച ‌ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി

 


ജയ് പുര്‍ ( www.truenewsmalayalam.com): 

അഞ്ചു വയസുകാരിയെ ബലാത്സം​ഗം ചെയ്‌ത 21 കാരന് വധശിക്ഷക്ക് വിധിച്ച്‌ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി ചരിത്രം കുറിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി. കഴിഞ്ഞ മാസം 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച്‌ നീതിന്യായ ചരിത്രത്തില്‍ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. ഇതിനാലാണ് ഇത്രയും വേഗം വിധി പുറപ്പെടുവിക്കാനായത്. പൊലീസിന്‍റെ അതിവേ​ഗ നടപടിയെ കോടതി പ്രശംസിച്ചു.

അഞ്ചുവയസ്സുകാരിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരി തട്ടികൊണ്ടുപോയ വിവരം ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. കുറേക്കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകായിയിരുന്നു. 

കൃത്യമായ തെളിവുകളോടെയായിരുന്നു പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 40 സാക്ഷികളെയും 250 രേഖകളും പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്.


No comments