JHL

JHL

കാഞ്ഞങ്ങാട്ട് വയോധിക ട്രെയിൻ തട്ടി മരിച്ചു.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : കാഞ്ഞങ്ങാട് സ്വദേശിനിയായ വയോധിക ട്രെയിൻ തട്ടി മരിച്ചു.

കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിന(75)യാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ ബന്ധുവീട്ടില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന ബധിരയും മൂകയുമായിരുന്ന കുഞ്ഞാമിനയെ ട്രെയിൻ തട്ടി തെറിപ്പിക്കുകയായിരുന്നു.

മക്കള്‍: കരീം, സലാം. മരുമക്കള്‍: സൈനബ, ഷാബിദ. 






No comments