ഡിവൈഎഫ്ഐ റിലേ സത്യാഗ്രഹം ആരംഭിച്ചു.
കുമ്പളയിൽ ജില്ലാ ട്രഷറർ കെ സബീഷ് ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി നാസിറുദ്ധീൻ മലങ്കരെ സ്വാഗതവും പ്രസിഡന്റ് പൃഥ്വിരാജ് അദ്യക്ഷതയും വഹിച്ചു.സമാപന ഉദ്ഘാടനം CPIM ജില്ലാ കമ്മിറ്റി അംഗം എം. ശങ്കർ റൈ നിർവ്വഹിച്ചു.
AIDWA ഏരിയാ സെക്രട്ടറി പി.സിന്ധു, CITU കുമ്പള ഏരിയാ സെക്രട്ടറി പി. ഇബ്രാഹിം,ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ഷൈലജ.പി,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മജീദ് എം.എച്ച്,ശതീഷ് കുമാർ, ഹകീം, മുനീർ എന്നിവർ സംസാരിച്ചു.
നീലേശ്വരത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. കെ മണി, എം വി ദീപേഷ്, കെ വി അഭിലാഷ്, ടി കെ സുഭാഷ്, ടി കെ അനീഷ് എന്നിവർ സംസാരിച്ചു. കെ എം വിനോദ് സ്വാഗതം പറഞ്ഞു.
വിദ്യാനഗറിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. അനിൽ ചെന്നിക്കര അധ്യക്ഷനായി. കെ എ മുഹമ്മദ് ഹനീഫ, കെ സബീഷ്, പി വി കുഞ്ഞമ്പു, കെ രവീന്ദ്രൻ, പി ശിവപ്രസാദ്, സുനിൽ കടപ്പുറം, ഉമേഷ് പൈക്ക എന്നിവർ സംസാരിച്ചു. സുഭാഷ് പാടി സ്വാഗതം പറഞ്ഞു.
ബോവിക്കാനത്ത് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജി പ്രശാന്ത് അധ്യക്ഷനായി. കെ ജയൻ, സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ വി നവീൻ സ്വാഗതം പറഞ്ഞു.
ചെറുവത്തൂരിൽ ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, കെ രാജു, കെ അഭിരാം, കെ ആർ അനിഷേധ്യ, ആർ റെജി എന്നിവർ സംസാരിച്ചു. രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
കാലിക്കടവിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ പി സുജിത്ത് അധ്യക്ഷനായി. പി കെ നിഷാന്ത്, എം രാജീവൻ, എം വി സുജിത്ത് എന്നിവർ സംസാരിച്ചു. ഉമേഷ് സ്വാഗതം പറഞ്ഞു.
ചിറ്റാരിക്കാലിൽ സിജി മാത്യു ഉദ്ഘാടനം ചെയ്തു. കെ സജിൻരാജ് അധ്യക്ഷനായി. പി കെ നിഷാന്ത്, എ അപ്പുകുട്ടൻ, കെ എസ് ശ്രീനിവാസൻ, കെ ദിനേശൻ, പി പുഷ്പാകരൻ, അഡോൺ ഫ്രാൻസിസ്, പി കെ മോഹനൻ എന്നിവർ സംസാരിച്ചു. പി വി അനു സ്വാഗതം പറഞ്ഞു.
ഉപ്പളയിൽ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. അസ്ഫീർ അധ്യക്ഷനായി. കെ ആർ ജയാനന്ദ, സാദിഖ് ചെറുഗോളി, വിനയ് കുമാർ, ഹനീഫ്, ആകാശ്, ഹാഷിർ, ഖാലിദ്, ഫാറൂഖ് എന്നിവർ സംസാരിച്ചു. ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു.
പള്ളിക്കരയിൽ മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്തു. ബി വൈശാഖ് അധ്യക്ഷനായി. സി ജെ സജിത്ത്, പി കെ അബ്ദുള്ള , രതീഷ് ബാര, സുനിൽ പെരുമ്പള, നാരായണൻ ഈലടുക്കം വി സൂരജ് എന്നിവർ സംസാരിച്ചു. സി മണികണ്ഠൻ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട് അഡ്വ. കെ രാജ്‌മോഹനൻ ഉദ്ഘാടനം ചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. എ വി ശിവപ്രസാദ്, കെ വി സുജാത, രതീഷ് നെല്ലിക്കാട്ട്, ഹരിത നാലപ്പാടം, വി ഗിനീഷ്, വിപിൻ ബല്ലത്ത് എന്നിവർ സംസാരിച്ചു. എൻ പ്രിയേഷ് സ്വാഗതം പറഞ്ഞു.
ബേഡകം കാഞ്ഞിരത്തുങ്കാലിൽ സി ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി ദിപീഷ് അധ്യക്ഷനായി. സി ജെ സജിത്ത്, ബി സി പ്രകാശ്, എം ധന്യ, ആൽബിൻ മാത്യു എന്നിവർ സംസാരിച്ചു. കെ സുധീഷ് സ്വാഗതം പറഞ്ഞു.
രാജപുരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബി സുരേഷ് അധ്യക്ഷനായി. സച്ചിൻ ഗോപു, ഗണേഷ് അയറോട്ട് എന്നിവർ സംസാരിച്ചു. സുരേഷ് വയമ്പിൽ സ്വാഗതം പറഞ്ഞു.
Post a Comment