JHL

JHL

ബംബ്രാണ പ്രീമിയർ ലീഗ് സീസൺ 11 സുൽത്താൻ ഗെയ്‌സ് ജേതാക്കൾ ആയി


ഒലിവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബംബ്രാണ പ്രീമിയർ ലീഗ് സീസൺ 11 ഫൈനൽ മത്സരത്തിൽ ബ്രദേഴ്‌സ് ദുബായിയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി സുൽത്താൻ ഗെയ്‌സ് ജേതാക്കളായി, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദുബായ് ടീമിന് നിശ്ചിത 10 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് മാത്രമാണ് നേടാനായത് , മികച്ച ബോളിംഗ്  പ്രകടനം കാഴ്ച്ച വെച്ച സവാദ് ഉളുവാർ 3 വിക്കറ്റുകൾ നേടി ഫൈനലിലെ താരമായി മാറി , കൂടാതെ താഹിർ കൂപ്പർ 2, ക്യാപ്റ്റൻ ചപ്പു കല്പന , അഷ്‌റഫ് ബപ്പങ്ങ , കൈസ് ബി പി എന്നിവർ ഓരോ വിക്കറ്റുകൾ നേടി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സുൽത്താൻ കേവലം ഒരു വിക്കറ്റ് നഷ്ടത്തിൽ 8.2 ഓവറിൽ ലക്ഷ്യം കണ്ടു, മികച്ച ഓപ്പണിങ് വിക്കറ്റ് പാർട്ണർഷിപ്പ്  പടത്തുയർത്തിയ അപ്പി ബി ടി , ലത്തീഫ് അതീബ് സുല്ത്താന് വിജയം അനായാസമാക്കി.

ടുർണമെന്റിലെ മികച്ച താരമായി സുൽത്താൻ നായകൻ ചപ്പു കല്പനയെയും , മികച്ച ബാറ്സ്മാനായി ബാച്ചി ആരിക്കാടിയെയും , മികച്ച ബൗളറായി ഖാലിദ് കെ കെ യെയും , എമേർജിങ് താരമായി ഫത്താ ഫാസിനേയും, മികച്ച വിക്കറ്റ് കീപ്പറായി സത്താർ ആരിക്കാടിയെയും, മികച്ച ക്യാച്ചർ ആയി താഹ മുഹ്തസിനെയും തിരഞ്ഞെടുത്തു.

കൂടാതെ വിദ്യാഭ്യാസ മേഖലയിൽ ബംബ്രാണ പ്രദേശത്ത് മികച്ചു നിന്ന വിദ്യാർത്ഥികളെയും, അണ്ടർ 16 കേരള ക്രിക്കറ്റ് താരം ഫർദീൻ തെരുവത്ത് , ജില്ലാ അമ്പയർ അഷ്‌റഫ് തെരുവത്ത് എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

സമ്മാനദാന ചടങ്ങിൽ കുമ്പള എസ് ഐ രാജിവൻ , കുമ്പള അക്കാഡമി മാനേജിങ് ഡയറക്ടർ ഖലീൽ സർ ,കൂടാതെ ഒലിവ് ബംബ്രാണ ഭാരവാഹികളും പങ്കെടുത്തു.


No comments