JHL

JHL

മദ്രസ വിദ്യാർത്ഥികൾക്ക് തഹ്ഫീസ് ക്യാമ്പ് സംഘടിപ്പിച്ചു.

കുമ്പള (www.truenewsmalayalam.com): എസ്കെഎസ്എസ്എഫ് കുമ്പള ശാഖ  മദ്രസ വിദ്യാർത്ഥികൾക്കായി മാവിനകട്ട മദ്രസയിൽ തഹ്ഫീസ്  ക്യാമ്പ്- 2021 സംഘടിപ്പിച്ചു.

 ക്യാമ്പ് എസ്കെഎസ്എസ്എഫ് കാസർഗോഡ് ജില്ലാ  ജനറൽ സെക്രട്ടറി മുഷ്താഖ്  ദാരിമി ഉദ്ഘാടനം ചെയ്തു.ജബ്ബാർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഹംദുല്ലാ  തങ്ങൾ, മുഹമ്മദ് ഫൈസി, സാജിദ് ഹനീഫി, അബ്ദുൾ ഖാദർ മുസ്ലിയാർ, ഇബ്രാഹിം ഖലീൽ ഫൈസി, റാസിഖ് ഹുദ്‌വി എന്നിവർ പ്രസംഗിച്ചു.

സുബൈർ നിസാമി കളത്തൂർ, ജാസിം വാഫി കാഞ്ഞങ്ങാട് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. അബ്ദുള്ള ഹാജി താജ്, മുബാറക് മുഹമ്മദ് ഹാജി, ശരീഫ് ഫൈസി, അസീസ് അർഷദി, നാസർ മാവിനകട്ട, സഹീർ അലി എന്നിവർ സംബന്ധിച്ചു. അഷ്‌റഫ്‌ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്കെഎസ്എസ്എഫ് കുമ്പള ശാഖാ സെക്രട്ടറി അമാൻ സ്വാഗതം പറഞ്ഞു.



No comments