JHL

JHL

ജനപക്ഷ രാഷ്ട്രിയ൦ ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി മത്സരിക്കു൦- ജബീന ഇർഷാദ്

മേൽപ്പറമ്പ് (www.truenewsmalayalam.com): ആസന്നമായ നിയമസഭാ ഇലക്ഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം ലീഡേർസ് കൺവെൻഷൻ മേൽപറമ്പ് വെൽഫെയർ ഹാളിൽ നടന്നു. കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജനപക്ഷ രാഷ്ട്രിയ൦ ഉയർത്തിപ്പിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സ൦സ്ഥാനത്ത് വെൽഫെയർ പാർട്ടി മത്സരിക്കുമെന്ന് അവർ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സ൦സ്ഥാന കമ്മിറ്റി അംഗം സി.എച്ച് മുത്തലിബ്,
എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ട൦, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സി. എ യൂസുഫ്,  വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ അബ്ദുൽ ഖാ‍ദർ ചട്ടഞ്ചാൽ എന്നിവർ സ൦സാരിച്ചു. മണ്ഡലം പ്രസിഡന്റ്
പി.കെ അബ്ദുല്ല സ്വാഗതവും സെക്രട്ടറി എൻ.എം റിയാസ് നന്ദിയും പറഞ്ഞു.

No comments