JHL

JHL

ഉത്തര്‍പ്രദേശില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ചു കൊന്നു


 ഉത്തര്‍പ്രദേശിലെ ഹാത്രാസ് ജില്ലയില്‍ ലൈംഗിക പീഡനത്തിനരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗൗരവ് ശര്‍മ്മ എന്ന പ്രതിയാണ് വെടിവെച്ചത്.

ക്ഷേത്രത്തില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവിന് വെടിയേറ്റത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്. തിങ്കളാഴ്ച്ച വൈകുന്നേരം പീഡനത്തിരയായ പെണ്‍കുട്ടിയും ഗൗരവ് ശര്‍മ്മയും ഭാര്യയും ആന്റിയും അമ്പലത്തില്‍ വെച്ച് കണ്ടു മുട്ടി. ഇവര്‍ തമ്മില്‍ കേസിനെ ചൊല്ലി വാക്കേറ്റവും നടന്നു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ഗൗരവ് ശര്‍മ്മയും സംഭവസ്ഥലത്തെക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. ഇതിനിടെ ഒരു സംഘമാളുകളെ വിളിച്ചെത്തിയ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു.


No comments