JHL

JHL

മൊഗ്രാലിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി

 


കുമ്പള(www.truenewsmalayalam.com) :

സ്‌കൂട്ടറിൽ  കടത്തുകയായിരുന്ന 96 പാക്കറ്റ് കർണാടക നിർമ്മിത വിദേശ  മദ്യം പിടികൂടി. തിങ്കളാഴ്ച്ച വൈകുന്നേരം മൊഗ്രാൽ  ദേശീയ പാതയിൽ   അഡിഷണൽ എസ് ഐ കെ പി വി രാജീവന്റെ നേതൃത്വത്തിൽ  ആണ് മദ്യം പിടികൂടിയത്. പോലീസ് വാഹനം കണ്ടതോടെ സസ്‌കൂട്ടർ  റോഡിൽ ഉപേക്ഷിച്ച് പ്രതി ഓടി  രക്ഷപ്പെട്ടു. 

KA 19 U 2893 സ്‌കൂട്ടറിലാണ് 180 എം എൽന്റെ 96 പാക്കറ്റ് മദ്യം കടത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കുമ്പള പോലീസ്  കേസെടുത്തു അന്വേഷണം ആരംഭിച്ചു.


No comments