JHL

JHL

തവനൂരില്‍ കെ ടി ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പില്‍


മലപ്പുറം: (www.truenewsmalayalam.com)

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ജനവിധി തേടുന്ന തവനൂരില്‍ കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം വകവെക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം ഫിറോസിനെ കളത്തിലിറക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസം ഫിറോസ് അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഫിറോസിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഔദ്യാഗിക പ്രഖ്യാപനം ഉടനുണ്ടാകും. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ നിര്‍ത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഫിറോസ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍ റിയാസ് മുക്കോളിയെ പട്ടാമ്പി മണ്ഡലത്തിലേക്ക് നിയോഗിച്ചു. നേരത്തെ പരിഗണിച്ചിരുന്ന ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പി വേണ്ടെന്ന് അറിയിച്ചതോടെയാണ് നിയാസിനെ അങ്ങോട്ടേക്ക് മാറ്റിയത്.


No comments