JHL

JHL

പരപ്പയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ഗുരുതരം.പിന്നില്‍ ബിജെപി പ്രവർത്തകരാണെന്ന് ആരോപണം

കാഞ്ഞങ്ങാട്(True News, March5 ,2021) :  പരപ്പയിൽ    രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എടത്തോട് സ്വദേശികളായ രഞ്ജിത്ത്, രമേശ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവർത്തകരാണെന്ന്   കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്  പരപ്പ സ്വദേശിയായ മാധവൻ എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാൾ ബിജെപി പ്രവർത്തകൻ എന്നാണ് ലഭിക്കുന്ന വിവരം. പോലീസ് ഇതുവരെ രാഷ്ട്രീയ സംഘമാണെന്ന് വ്യക്തമാക്കിയിട്ടില്ല.  

No comments