JHL

JHL

കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസുകള്‍ കവര്‍ന്നു


കുമ്പള: (www.truenewsmalayalam.com)

കുമ്പള കുണ്ടങ്കരടുക്ക ത്വാഹ മസ്ജിദിന് മുന്‍വശത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ആറ് ഫ്യൂസുകള്‍ കവര്‍ന്നു. ഇന്നലെ പകലാണ് ഫ്യൂസുകള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു. പ്രദേശത്ത് 11 മണിയോടെ മുടങ്ങിയ വൈദ്യുതി വൈകുന്നേരമായിട്ടും പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി പരിശോധന നടത്തിയപ്പോഴാണ് ഒമ്പത് ഫ്യൂസുകളില്‍ നിന്ന് ആറെണ്ണം മോഷണം പോയതായി അറിയുന്നത്.


No comments