JHL

JHL

യുവാവിനെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മംഗളൂരു:  (www.truenewsmalayalam.com)

ഹിന്ദു ജാഗരണ്‍വേദി പ്രവര്‍ത്തകന്‍ കാര്‍ക്കള നിട്ടെ ഗ്രാമത്തിലെ അനില്‍ പൂജാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുനില്‍, പ്രസാദ്, ശരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

മാര്‍ച്ച് 14ന് രാത്രിയാണ് സംഭവം. അനില്‍ പൂജാരിയുടെ നിട്ടെയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു. അനില്‍ പൂജാരി ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് കാറില്‍ യാത്രചെയ്യുകയായിരുന്ന പ്രതികളെ ബലുവയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഭാരത് റെഡ്ഡി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമ്പത്ത് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കര്‍ക്കള റൂറല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ തേജസ്വിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്‌തത്‌.


No comments