JHL

JHL

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു


കാസര്‍കോട്: (www.truenewsmalayalam.com)

കാസർകോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മാലിക് ദീനാര്‍, നെല്ലിക്കുന്ന് മഖ്ബറകളില്‍ പ്രാര്‍ഥന നടത്തിയ ശേഷം എം ജി റോഡിലെ വിപി ടവറില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് എന്‍ എ നെല്ലിക്കുന്ന് പത്രികാ സമര്‍പ്പണത്തിന് എത്തിയത്. രാവിലെ 11 മണിയോടെ കാസര്‍കോട് തായലങ്ങാടിയിലെ ആര്‍ ഡി ഓഫീസിലെത്തി, വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെ പത്രിക നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.എം മുനീര്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, അഷ്‌റഫ് എടനീര്‍, യഹ്യ തളങ്കര, പി.എ അഷ്‌റഫലി, അബ്ബാസ് ബീഗം, കെ. ഖാലിദ്, സി.വി ജെയിംസ്, ടി.എം ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എന്‍ എ നെല്ലിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.


No comments