JHL

JHL

അധികാരത്തില്‍ വന്നാല്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കും :സി ടി അഹമ്മദാലി

 




ബദിയടുക്ക:  (www.truenewsmalayalam.com)

സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി. ടി അഹമ്മദാലി പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തില്‍ ഒരു പൈസ പോലും നീക്കി വെച്ചിട്ടില്ലെന്ന് മാത്രമല്ല മെഡിക്കല്‍ കേളേജിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്‌തു. മന്ത്രിമാരടക്കം ഇവിടെ മെഡിക്കല്‍ കോളേജ് ആവശ്യമില്ലെന്ന് പറഞ്ഞത് ഗൗരവമാണെന്നും കാസര്‍കോടിനോടുള്ള സര്‍ക്കാറിന്റെ അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ബദിയടുക്ക പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, നാരായണ നീര്‍ച്ചാല്‍, ജോസ് ജോസഫ്, സദാനന്ദ റൈ, തിരുപതി കുമാര്‍ ഭട്ട് സംബന്ധിച്ചു.

കമ്മിറ്റി ഭാരവാഹികള്‍: മാഹിന്‍ കേളോട്ട്, പി.ജി ചന്ദ്രഹാസ റൈ (രക്ഷാധികാരികള്‍), നാരായണ നീര്‍ച്ചാല്‍ (ചെയര്‍മാന്‍), ജഗന്നാഥ റൈ (വര്‍ക്കിംഗ് ചെയര്‍മാന്‍), സി.എ അബൂബക്കര്‍ (ജനറല്‍ കണ്‍വീനര്‍), അന്‍വര്‍ ഓസോണ്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), എം.എസ് മൊയ്തീന്‍ (ട്രഷറര്‍), ബദ്രുദ്ധീന്‍ താസിം (കോര്‍ഡിനേറ്റര്‍).


No comments