JHL

JHL

"സി പി എമ്മിൽ വിഭാഗീയതയെന്ന ആരോപണം അടിസ്ഥാന രഹിതം" കെ ആർ ജയാനന്ദ

കുമ്പള (www.truenewsmalayalam.com): സി പി എമ്മിൽ വിഭാഗീയതയെന്ന തരത്തിൽ  നടക്കുന്ന പ്രചരണം  അടിസ്ഥാന രഹിതമാണെന്ന് സി പി ഐ എം ജില്ലാ സെക്രെട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ ട്രൂ ന്യൂസിനോട് പറഞ്ഞു.
വിവി രമേശനെ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥി യായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ ആർ ജയാനന്ദന്റെ പേരാണ് സ്ഥാനാർഥി ലിസ്റ്റിൽ പറഞ്ഞു കേട്ടിരുന്നത്. സി പി ഐ എമ്മിൽ യാതൊരു ഭിന്നതയുമില്ലെന്നും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

No comments