JHL

JHL

ലക്ഷദ്വീപ്: ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാൽ ദേശീയവേദിയുടെ വേറിട്ട പ്രതിഷേധ പരിപാടി.

മൊഗ്രാൽ(www.truenewsmalayalam.com)  അഡ്മിനിസ്ട്രേറ്ററിലൂടെ  ലക്ഷദീപിനെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും, ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ  ഭാഗമായുള്ള നിരാഹാര  സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ പുഴയുടെ തുരുത്തിൽ "പ്രതീകാത്മക ലക്ഷദ്വീപാക്കി '' ഐക്യദാർഢ്യം  സദസ്സ് സംഘടിപ്പിച്ചത് വേറിട്ട കാഴ്ചയായി.

 വികസനത്തിന്റെ പേരിൽ ലക്ഷ്യ ദ്വീപിൽ നടക്കുന്നത് അനീതിയാണ്. ജനങ്ങളെ പെരുവഴിയിലാക്കിയുള്ള  വികസനം അനാവശ്യവുമാണ്. ടൂറിസം വികസനത്തിൽ  കണ്ണുനട്ട് വൻകിട കുത്തക മുതലാളിമാർക്ക് ലക്ഷദ്വീപിനെ തീറെഴുതി കൊടുക്കാനുള്ള ശ്രമമാണ്  നടന്നുവരുന്നത്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ടെന്ന്   ഐക്യദാർഢ്യ സദസ്സ് അഭിപ്രായപ്പെട്ടു.

പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ ഉത്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് നിവാസികളായ റിയാസുദ്ദീൻ, സഫി അഹമ്മദ് കൽപേനി എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. 

ചടങ്ങിൽ ഭാരവാഹികളായ ടി കെ ജാഫർ, എം എ മൂസ, വിജയകുമാർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് സ്മാർട്ട്‌, റിയാസ് മൊഗ്രാൽ, ഹാരിസ് ബഗ്ദാദ് എന്നിവർ ആശംസകൾ നേർന്നു. 





No comments