JHL

JHL

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ്.29 മരണം.കാസര്‍ഗോഡ് 471 പേർക്ക് കൂടി കോവിഡ്.

 

തിരുവനന്തപുരം / കാസറഗോഡ് (True News, Oct 1, 2020):കാസറഗോഡ് കോവിഡ് വീണ്ടും നാനൂറു കടന്നു.   സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ്.29  മരണം. മുഖ്യമന്ത്രി പിണറായി വിജയനാണ്  ഇതറിയിച്ചത്.7013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 730 പേരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ് .കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

ജില്ലയില് 471 പേര്ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില് 471 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 453 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 310 പേര്ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
11258 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 739 പേര് വിദേശത്ത് നിന്നെത്തിയവരും 569 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9950 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8250 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 91 ആയി. നിലവില് 2917 പേരാണ് ജില്ലയില് കോവിഡ് ചികിത്സയിലുള്ളത്. ഇതില് 1513 പേര് വീടുകളില് ചികിത്സയിലാണ്.

No comments