JHL

JHL

സംസ്ഥാനത്ത് 8553 പേർക്ക് കോവിഡ്,23 മരണം .ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു



തിരുവനന്തപുരം / കാസറഗോഡ് : (True News, Oct 4,2020)ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു  കോവിഡ് അഞ്ഞൂറ് കടന്നു. സംസ്ഥാനത്താകെയായി 8553 പേർക്ക്  ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കാസര്‍ഗോഡ് 270 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4607 പേർ

No comments