JHL

JHL

സുള്ള്യയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു

സുള്ള്യ(True News 08-10-2020): സുള്ള്യ ശാന്തി നഗറിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം.  സമ്പാജെ  കല്ലുഗുണ്ടി സമ്പത്താ(38)ണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വർഷം സമ്പാജേ കല്ലഗ രാമചന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഇയാൾ ഈയിടെയാണ്  ജാമ്യത്തിലിറങ്ങിയത്.  വ്യാഴാഴ്ച രാവിലെ ആറരയോടെ  വീട്ടിലേക്ക് വരുന്നതിനിടെ മാസ്ക് ധരിച്ച് ബൈക്കുകളിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. അക്രമികൾ രക്ഷപ്പെട്ടു. സുള്ള്യ  സർക്കിൾ ഇൻസ്പെക്ടർ നവീൻ ചന്ദ്ര ജോഗി, എസ് ഐ എം ആർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു


No comments