JHL

JHL

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുത്തിഗെ സ്വദേശിയായ അധ്യാപകൻ മഞ്ചേശ്വരത്തെ ചികിത്സാ കേന്ദ്രത്തിൽ വെച്ച് മരിച്ചു. പരിചരണത്തിൽ ഗുരുതര വീഴ്ച വന്നതായി ആരോപണം


കുമ്പള(True News, Oct 11,2020): കോവിഡ് ബാധിച്ച് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന അധ്യാപകൻ മരിച്ചു. പരിചരണത്തിൽ ഗുരുതര വീഴ്ച വന്നതായി ആരോപണം. പുത്തിഗെ മുക്കാരിക്കണ്ടം സ്വദേശിയും ജി എച് എസ് എസ് സൂരംബയലിലെ പ്രൈമറിതല അധ്യാപകനായിരുന്ന പദ്മനാഭൻ (47) ആണ് മരിച്ചത്. കൊവിഡ് ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തെ നാലുദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കൊവിഡ് ചികിത്സ കേന്ദ്രമായ മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ പ്രവേശിപ്പിച്ചത്.  

ഇവിടെ വച്ച് കടുത്ത വയറുവേദനയും വയറിളക്കവും ബാധിച്ച ഇദ്ദേഹത്തിന് ദിവസം നാൽപതു പ്രാവശ്യം വരെ വയറിളക്കമുണ്ടായിട്ടും കേവലം ഒരു ഗുളിക നൽകിയതല്ലാതെ ഗ്ലൂക്കോസ് നൽകാനോ വിദഗ്ധ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാനോ അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപ്രവർത്തകരും കൂട്ടുകാരും ആരോപിച്ചു. 

 നാലു വർഷം മുമ്പാണ് ഇദ്ദേഹത്തിന്  അധ്യാപകനായി സ്ഥിര നിയമനം ലഭിച്ചത്. ചികിത്സ നൽകുന്നതിൽഅധികൃതർക്കുണ്ടായ വീഴ്ചയെപ്പറ്റി ശക്തമായ അന്വേഷണം വേണമെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. മുഖാരിക്കണ്ടത്തെ പരേതനായ കുട്ടി മേസ്ത്രി-ലക്ഷ്മി ദമ്പതികളുടെ മകനാണ് അവിവാഹിതനായ പത്മനാഭൻ.
സഹോദരങ്ങള്‍: കൃഷ്ണ, ഭവാനി, പൂവ്വമ്മ.


2 comments:

  1. ഇദ്ദേഹം എന്നു സംബോധന ചെയ്തുകൂടേ?

    ReplyDelete
  2. നല്ല ഒരു അധ്യാപകൻ ആയിരുന്നു അദ്ദേഹം.

    ReplyDelete