JHL

JHL

മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറി നാടിന് സമർപ്പിച്ചു


മഞ്ചേശ്വരം (True News 10-10-2020):മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ മോര്‍ച്ചറി നാടിന് സമർപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം നിര്‍വഹിചു. ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മോര്‍ച്ചറി നിര്‍മിച്ചത്. ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ മൃതശരീരങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യവും ഇവ കേടാകാതെ സൂക്ഷിക്കുന്നതിനു  മൂന്ന് ഫ്രീസറുകളും ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അധ്യക്ഷനായിരുന്നു. പരിപാടിയില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ  മുഖ്യഥിതി യായിരുന്നു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാഹിറ ബാനു, മിസ്ബാന ബന്തിയോട്, മംഗൽപാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ബി. എം, ഡോ: ഹരികൃഷ്ണ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ രാഘവ ചേരാൽ, സെഡ്, എ. കയ്യാർ, മഹ്മൂദ് കൈക്കംമ്പ, കോസ്മോസ് ഹമീദ്, കെ. പി. മുനീർ,കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ അബു തമാം, സെക്രട്ടറി റൈഷാദ് ഉപ്പള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


No comments