JHL

JHL

എയിംസ് ; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

 കാസര്‍കോട്(True News 10-10-2020): കാസര്‍കോട്ട് എയിംസ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് എയിംസ് ഫോര്‍ കാസര്‍കോട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരിഫ് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, അഡ്വ. സദാനന്ദ റായ്, അസീസ് കടപ്പുറം, ടി.ഡി. കബീര്‍, പ്രൊഫസര്‍ ഗോപിനാഥന്‍, അബ്ദുല്ലത്തീഫ് കുമ്പള,  സുബൈർ പടുപ്പ്  തുടങ്ങിയര്‍ സംബന്ധിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സുലൈഖ മാഹിന്‍ നന്ദിയും പറഞ്ഞു.

No comments