JHL

JHL

ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ പരിമിതികളോ ഭയമോ ഉണ്ടാകില്ല സലാഹുദ്ദീൻ അയ്യൂബി


 മഞ്ചേശ്വരം രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന അതിലും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പരിമിതിയും ഉണ്ടാകില്ല എന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ഇളയപുത്രൻ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്കും അധസ്ഥിതർ ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അബ്ദുൾ നാസർ മദനിയുടെ പാത പിന്തുടരുന്നതിൽ ഫാസിസ്റ്റുകൾ അസ്വസ്ഥരാക്കുന്നു എന്നതിൽ ഭയമോ പരിമിതികളോ നമുക്ക് ഉണ്ടാകില്ല എന്നും  അദ്ദേഹം പറഞ്ഞു പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള നാട്  മഅനിക്കൊപ്പം എന്ന മുദ്രാവാക്യത്തിൽ നടത്തപ്പെട്ട പദയാത്രയുടെ സമാപനസമ്മേള നത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരത്തിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ഉത്ഘാടനം ചെയ്തു രാവിലെ 10മണിക്ക് ബന്തിയോട് ശരീരമില്ലാത്ത ചെമ്പരിക്ക ഉസ്താദ് നഗരിയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ ജാഥാക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തോക്കെ അവർകൾക്ക് സംസ്ഥാന കൗൺസിൽ അംഗം അബ്ദുറഹ്മാൻകുട്ടി കെ പതാക കൈമാറി. പി ഡി പി സംസ്ഥാന സെക്രട്ടറി ജില്ലാ വർക്കിങ് പ്രസിഡന്റ് പി എം സുബൈർ പടുപ്പ് പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ എസ് എഫ് മുൻ സംസ്ഥാന ട്രഷറർ സാദിക്ക് മുളിയെടുക്കും മുഖ്യപ്രഭാഷണം നടത്തി. പി ടി യു സി സംസ്ഥാനസെക്രട്ടറി യൂനുസ് തളങ്കര, ഐ എസ് എഫ് കോ ഓർഡിനേറ്റർ ആബിദ് മഞ്ഞമ്പാറ പാർട്ടി നേതാക്കളായ ഷാഫി ഹാജി അടൂർ, ഉസ്മാൻ ഉദുമ, ഇബ്രാഹിം കോളിയടുക്കം, ഉബൈദ് മുട്ടുന്തല, ഷാഫി കൽനാട്, അബ്ദുള്ള ബദിയടുക്ക, മൊയ്തു ബേക്കൽ, ഹാസൈനാർ ബെണ്ടിച്ചാൽ, സംശു ബാധിയാടുക, പൂക്കോയ തങ്ങൾ  തുടങ്ങിയവർ പ്രസംഗിച്ചു. 10 മണിക്ക് ആരംഭിച്ച പദയാത്രയ്ക്ക് മൂസ അടക്കം ജാസി പോസോട്ട്, മുർഷാദ് മഞ്ചേശ്വരം, അഫ്സർ മല്ലങ്കായ്, അബ്ബാസ് വർക്കടി, മുഹമ്മദ്‌ ഗുഡ്ഡ, ഹനീഫ പോസട്ട്, പികെ മൊയ്‌ദീൻ ഇബ്രാഹിം ഉദ്യവർ, ദനഞ്ജയ് മഞ്ചേശ്വർ, സലാം ബെകൂർ, റിയാസ് കുബനൂർ, മിർഷാദ് ബഡാജേ, ശരീഫ് ബഡാജേ, ഇബ്രാഹിം ഉപ്പള തുടങ്ങി യവർ നേതൃത്വം നൽകി. ജാഥ ഡൈരെക്ടർ കെപി മുഹമ്മദ്‌ ഉപ്പള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം സെക്രട്ടറി ജാഥ കോ ഓർഡിനേറ്റർ  എം എ കളത്തൂർ സ്വാഗതവും ലത്തീഫ് കുന്നിൽ നന്ദിയും പറഞ്ഞു.


No comments