JHL

JHL

തൃക്കരിപ്പൂര്‍ പടന്നയിലടക്കം രാജ്യ വ്യാപകമായി ഏഴു കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്

 


കാസര്‍കോട്‌:(www.truenewsmalyalam.com)

 തൃക്കരിപ്പൂര്‍ പടന്നയിലടക്കം രാജ്യ വ്യാപകമായി ഏഴു കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌. ചില സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച റെയ്‌ഡ്‌ ഉച്ചയ്‌ക്കും തുടരുകയാണ്‌. പടന്നയ്‌ക്കു സമീപത്തെ വീട്ടില്‍ ഇന്നു പുലര്‍ച്ചെയാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. ചന്തേര പൊലീസിന്റെ സഹായത്തോടെയാണ്‌ റെയ്‌ഡ്‌. അടുത്തിടെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആളുടെ വീട്ടിലാണ്‌ റെയ്‌ഡ്‌. കണ്ണൂര്‍, താണയില്‍ ഒരേ വളപ്പിലുള്ള അഞ്ചു വീടുകളില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ സായുധ കാവലോടെയാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. മലപ്പുറം വള്ളിക്കുന്നിലെ വീട്ടിലും റെയ്‌ഡ്‌ നടക്കുന്നു. അടുത്തിടെ എന്‍ ഐ എ ബംഗ്‌ളൂരുവിലും ഡല്‍ഹിയിലും നടത്തിയ റെയ്‌ഡില്‍ നാലോളം സ്‌ത്രീക ളെ അറസ്റ്റു ചെയ്‌തിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്‌ഡ്‌ എന്നാണ്‌ സൂചന.


No comments