JHL

JHL

എ വേലായുധൻ ഉദുമ നിയമസഭാ മണ്ഡലം ബി .ജെ.പി സ്ഥാനാർത്ഥി


ഉദുമ: (www.truenewsmalayalam.com)

ജീവിതം തന്നെ സമാജത്തിന്റെ കൂടെ അവരിൽ ഒരാളായി ജീവിച്ച സാധാരണക്കാരനായ നേതാവ് എ വേലായുധൻ ഉദുമ നിയമസഭാ മണ്ഡലം ബി .ജെ.പി സ്ഥാനാർത്ഥി.

ചെറുപ്രായത്തിൽ ആർ എസ് എസ് സജീവ പ്രവർത്തകൻ ,ശാഖ മുഖ്യശിക്ഷക്  മുതൽ സംഘത്തിൻ്റെ വിവിധ ചുമതലങ്ങൾ വഹിച്ചു.

പെരിയയിലെ പാരലൽ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വേലായുധൻ എട്ട്  വർഷത്തോളം അഖില ഭാരതിയ വനവാസി കല്യാണാശ്രമത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി ആസ്സാമിലും, ത്രിപുരയിലെയും സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച ശേഷം കുറച്ചു കാലം പ്രവാസ ജീവിതം നയിച്ചു. തിരിച്ചു വന്ന ശേഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ്  , കണ്ണൂർ വിഭാഗ് സമ്പർക്ക പ്രമുഖ് തുടങ്ങിയ ചുമതല വഹിക്കുകയും ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി  ജില്ലാ ജന റൽ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി എന്നി നിലവിൽ പ്രവർത്തിച്ച ശേഷം 2015 മുതൽ  ബി.ജെ.പി കാസർകോട്  ജില്ലാ ജനറൽ സെക്രട്ടറി ചുമതല വഹിക്കുന്നു.  .കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.കോട്ടപ്പാറയിലാണ് തമസം . അമ്പലത്തറ ഗവ.ഹൈസ്ക്കൂൾ അധ്യാപിക  എം. സതിയാണ് ഭാര്യ: മക്കൾ: അശ്വിൻ (ഡിഗ്രി വിദ്യാർത്ഥി പുത്തൂർ) ,അശ്വതി (എട്ടാം തരം വിദ്യാർത്ഥി അമ്പലത്തറ ) .


No comments